ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
ആയിരത്തിലേറെ വര്ഷതത്തെ പ്രാചീനത ഈ ഗ്രാമത്തിന് അവകാശപ്പെടാന്‍ കഴിയും. ‘ഉണ്ണുനീലി സന്ദേശ’ത്തില്‍ ഉണ്ണുനീലിക്ക് വഴി നിര്ദ്ദേ ശിക്കുമ്പോള് പരുമണ്‍ അമ്പലത്തിന് സമീപം ഉളള ഒറ്റക്കല്വ.ഴി പളളിയാതുരുത്ത് ക്ഷേത്രത്തിലെത്തി അതുവഴി കുതിര മുനമ്പ് ശിങ്കാരപ്പളളി വഴി അതിര്ത്തി്യില് പുന്നയ്ക്കല്‍ കിഴക്കുവശത്തു കൂടി ത്രേസ്യാമ്മ പളളി കടന്ന് വടക്കോട്ട് പോകുന്നതിന് നിര്ദ്ദേ ശിച്ചതായി താളിയോല ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മണ്റോനതുരുത്ത് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നതിന്റെ വടക്കുവശത്തുളള രണ്ടാമത്തെ പുരയിടത്തിന് പള്ളിപ്പുരയിടം എന്ന് ഇപ്പോഴും പറയുന്നതു തന്നെ ത്രേസ്യാമ്മ പളളിയുടെ ചരിത്ര പശ്ചാത്തലം വെളിപ്പെടുത്തുന്നു. കല്ലടയാറിന്റേയും അഷ്ടമുടിക്കായലിന്റേയും നടുവില്‍ ചെറിയ ദ്വീപുകളായി കണ്ടിരുന്ന ഈ ഭൂവിഭാഗത്തെ അതിര്‍ത്തി യെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പി...
കൂടുതൽ വായിക്കുക