പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

മായ നെപ്പോളിയൻ

പ്രസിഡൻ്റ്

വിനിത

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുദർശനൻ പി

ചെയര്‍മാന്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

തങ്കമണി

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ വിനോഷ്

ചെയര്‍മാന്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ജയകുമാർ ജി വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

                  കൊല്ലം താലൂക്കിലെ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്തിന്‍റെ വിസ്തൃതി 13.7 ച.കി.മീറ്ററും ജനസംഖ്യ പതിനായിരത്തിൽ താഴെ മാത്രവുമാണ്. ധാരാളം ചെറുതോടുകളാലും ജലാശയങ്ങളാലും സമൃദ്ധമായ  ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗങ്ങൾ മത്സ്യ കൃഷി,തെങ്ങ് കൃഷി,ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ജോലികളുമാണ്. അഷ്ടമുടി കായൽ,കല്ലടയാർ എന്നിവയുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയാണ്. കണ്ടൽച്ചെടികളുടെ സാനിധ്യം ഇവിടെ ധാരാളമായി കണ്ട് വരുന്നു.ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലേയ്ക്കും റോഡ് ഗതാഗതം സാധ്യമല്ലാത്തത് കൊണ്ട് അടിസ്ഥാന  വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് സാധിക്കുന്നില്ല. ഗ്രാമപഞ്ചായത്തില്‍ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട് കിടക്കുന്ന വാർഡുകളാണ് കിടപ്രം വടക്ക്, കിടപ്രം തെക്ക്, പെരുങ്ങാലം എന്നിവ ഗ്രാമപഞ്ചായത്തിനെ കൊല്ലം പട്ടണവുമായി ബന്ധിപ്പിക്കുന്ന പേഴുംതുരുത്ത്-പെരുമൺ പാലത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു. കൂടാതെ ഗ്രാമപഞ്ചായത്തിനെ ശാസ്താംകോട്ടയുമായി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആയിരത്തിലേറെ വര്‍ഷത്തെ പ്രാചീനത ഈ ഗ്രാമത്തിന് അവകാശപ്പെടാന്‍ കഴിയും. ‘ഉണ്ണുനീലി സന്ദേശ’ത്തില്‍ ഉണ്ണുനീലിക്ക് വഴി നിര്‍ദ്ദേശിക്കുമ്പോള്‍ പരുമണ്‍ അമ്പലത്തിന് സമീപം ഉളള ഒറ്റക്കല്‍വഴി പളളിയാതുരുത്ത് ക്ഷേത്രത്തിലെത്തി അതുവഴി കുതിര മുനമ്പ് ശിങ്കാരപ്പളളി വഴി അതിര്‍ത്തിയില്‍ പുന്നയ്ക്കല്‍ കിഴക്കുവശത്തു കൂടി ത്രേസ്യാമ്മ പളളി കടന്ന് വടക്കോട്ട് പോകുന്നതിന് നിര്‍ദ്ദേശിച്ചതായി താളിയോല ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മണ്‍റോതുരുത്ത് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നതിന്റെ വടക്കുവശത്തുളള രണ്ടാമത്തെ പുരയിടത്തിന് പള്ളിപ്പുരയിടം എന്ന് ഇപ്പോഴും പറയുന്നതു തന്നെ ത്രേസ്യാമ്മ പളളിയുടെ ചരിത്ര പശ്ചാത്തലം വെളിപ്പെടുത്തുന്നു. കല്ലടയാറിന്റേയും അഷ്ടമുടിക്കായലിന്റേയും നടുവില്‍ ചെറിയ ദ്വീപുകളായി കണ്ടിരുന്ന ഈ ഭൂവിഭാഗത്തെ അതിര്‍ത്തിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പി...

കൂടുതൽ വായിക്കുക